തൃശൂർ ജില്ലയിലെ കോടശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചായ്പൻകുഴി സർക്കാർ യുപി സ്കൂളിന്റെ കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും നിലംപൊത്തിയത്.
അവധി ദിനമായതിനാൽ അധ്യാപകരോ വിദ്യാർത്ഥികളോ സ്കൂളിൽ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു.
മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി സ്കൂളിനോട് ചേർന്ന് കാന നിർമ്മിച്ചതാണ് കെട്ടിടം തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. നിർമ്മാണ പ്രവർത്തനങ്ങളുമായി […] ബന്ധപ്പെട്ട
സുരക്ഷാ വീഴ്ചകളെക്കുറിച്ചും അന്വേഷണത്തിൽ പരിശോധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

