തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ നിലപാടുമായി പാളയം ഇമാം വി.പി.
സുഹൈബ് മൗലവി രംഗത്ത്. ഇസ്ലാമിക വിശ്വാസപ്രകാരം ലിംഗവിവേചനത്തിന് സ്ഥാനമില്ലെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങരുത് എന്ന് ഒരിടത്തും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച നടന്ന ജുമുഅ നമസ്കാരത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് ഇമാം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഡോ.
വി.പി. സുഹൈബ് മൗലവിയുടെ വാക്കുകൾ ഇങ്ങനെ: “ഇസ്ലാമിലെ സ്ത്രീകളുടെ സാമൂഹിക ഇടപെടലുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഒന്നിൽ കൂടുതൽ തവണ ഈ വിഷയം നമ്മൾ ചർച്ച ചെയ്തുകഴിഞ്ഞു. പക്ഷെ വീണ്ടും ചർച്ചചെയ്യാനും നിലപാട് പറയാനുമായി പ്രേരിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.” സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് ഉയർന്നുവരുന്ന തെറ്റായ വ്യാഖ്യാനങ്ങളെ തിരുത്തിക്കൊണ്ടാണ് ഇമാമിന്റെ പ്രതികരണം.
മതപരമായ വിഷയങ്ങളിൽ കാലോചിതമായ കാഴ്ചപ്പാടുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

