തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ എമറാള്‍ഡിനും റൂബീസിനും മിന്നുന്ന വിജയം. സഫയറിനെ ആറ് വിക്കറ്റിനും ആംബറിനെ 15 റണ്‍സിനുമാണ് യഥാക്രമം എമറാള്‍ഡും റൂബീസും പരാജയപ്പെടുത്തിയത്.
ഇരുടീമുകളുടെയും ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത സഫയര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എടുത്തു.
ക്യാപ്റ്റന്‍ സജന സജീവന്റെയും അന്‍സു സുനിലിന്റെയും മികച്ച പ്രകടനമാണ് സഫയറിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
സജന 34 പന്തുകളില്‍ നാല് ഫോറും അഞ്ച് സിക്സുമടക്കം 61 റണ്‍സും അന്‍സു സുനില്‍ 48 റണ്‍സുമെടുത്തു. എമറാള്ഡിനായി നിയ നസ്നീനും സാന്ദ്ര സുരനും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ എമറാള്‍ഡ് മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു. 54 പന്തുകളില്‍ ഏഴ് ഫോറും രണ്ട് സിക്സുമടക്കം 70 റണ്‍സുമായി പുറത്താകാതെ നിന്ന എം അബീനയുടെ ബാറ്റിങ് പ്രകടനമാണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്.
പി ആര് വൈഷ്ണ 22 റണ്‍സ് നേടി. സഫയറിനായി വിനയ സുരേന്ദ്രന് രണ്ട് വിക്കറ്റ് വീഴ്ത്തി.
ദിവസത്തെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റൂബീസ് ഓപ്പണര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് അടിച്ചുകൂട്ടി. ദിയ ഗിരീഷും എം പി വൈഷ്ണയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ദിയ 51 പന്തുകളില്‍ നിന്ന് 76 റണ്‍സും വൈഷ്ണ 28 പന്തുകളില്‍ നിന്ന് 37 റണ്‍സും നേടി. ആംബറിനായി എ കെ ഐശ്വര്യയും എന്‍എസ് ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ആംബറിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടി ഷാനി, 26 റണ്‍സെടുത്ത ആര്യനന്ദ, 25 റണ്‍സെടുത്ത അഭിരാമി പി ബിനു എന്നിവര്‍ മാത്രമാണ് ആംബര്‍ നിരയില്‍ ഭേദപ്പെട്ട
പ്രകടനം കാഴ്ചവച്ചത്. റൂബീസിനായി അനുശ്രീ അനില്‍കുമാര്‍ മൂന്നും നിത്യ ലൂര്‍ദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി ടീമിന്റെ വിജയം ഉറപ്പാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

