കൊട്ടാരക്കരയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിർമ്മിച്ച നവജ്യോതി മോംസ് വനിതാ വികസന കേന്ദ്രത്തിന്റെ കൂദാശയും ഔദ്യോഗിക ഉദ്ഘാടനവും സെപ്റ്റംബർ 4ന് ഉച്ചയ്ക്ക് 2.30ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഡോ.
യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കൊട്ടാരക്കര– പുനലൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.
യൂഹാനോൻ മാർ തേവോദോറോസ് മുഖ്യസന്ദേശം നൽകും. വിവിധ വ്യക്തികളും വിശിഷ്ടാതിഥികളും ചടങ്ങിൽ സന്നിഹിതരായിരിക്കും.
അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വൈസ് പ്രസിഡന്റ് ഫാ.
ബോബി പീറ്റർ, ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൻ മുളമൂട്ടിൽ, ചീഫ് കോർഡിനേറ്റർ അഡ്വ.
ഫാ. കെ.
ജോൺകുട്ടി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ജോസഫ് മാത്യു, കൊല്ലം ഭദ്രാസനം വൈസ് പ്രസിഡന്റ് ഫാ.
ബേസിൽ പണിക്കർ, ഐപ്പള്ളൂർ പള്ളി വികാരി ഫാ. എബി രാജു, ഫാ.
കെ.എസ്. ജോർജ്, കേന്ദ്ര ഡയറക്ടർ ഡോ.
സിബി തരകൻ, കേന്ദ്ര ട്രഷറർ റീറ്റ വർഗീസ്, വാർഡ് മെമ്പർ മിനി ഷീജോ, സോണൽ സെക്രട്ടറി ഡോ. അച്ചാമ്മ ജോർജ്, അനിമേറ്റർ മിനി ജോസ്, കൺവീനർ തോമസ് പി.
ജോൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. കൂടാതെ, എംഎൽഎമാരായ ജ്യോതികുമാർ ചാമക്കാല, കെ.എൻ.
ബാലഗോപാൽ, മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്കുമാർ, നിയുക്ത മെത്രാൻ എക്സിക്യൂട്ടീവ് ഡയറക്റ്റർ റവ.
തോമസ് പോൾ റമ്പാൻ, എംജിഎം സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, കെ.റ്റി.
ഇടിക്കുള, പ്രസാദ് ഉമ്മൻ, കെ.ജി മത്തായിക്കുട്ടി, പ്രഥമ ഡയറക്റ്റർ ഡാനിയേൽ വർഗീസ്, പാലസ് ലാൻഡ് പ്രതിനിധി സാറാമ്മ കുഞ്ഞു കുഞ്ഞു, കോൺട്രാക്ടർ മാത്യുസ് കോശി തുടങ്ങിയ പ്രമുഖരെ ചടങ്ങിൽ ആദരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

