പ്രകൃതിക്ഷോഭത്തിന്റെ ദുരിതങ്ങൾക്കിടയിൽ ടിബറ്റിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. 5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജർമൻ റിസർച് സെന്റർ ഫോർ ജിയോ സയൻസസ് വ്യക്തമാക്കി.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞയാഴ്ച നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ ഗൈറോങ്ങിന് സമീപം ഉണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ടിബറ്റിൽ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിന് ഇടയിലാണ് പുതിയ ഭൂകമ്പം ഉണ്ടായത്.
ഗൈറോങ് ക്രോസിങിലേക്കുള്ള ഒരേയൊരു റോഡിന്റെ തകർന്ന ഭാഗങ്ങൾ ബുധനാഴ്ച ചൈന പൂർണമായി ഗതാഗത യോഗ്യമാക്കി. ഇതോടെ ദുരന്ത മേഖലയിലേക്ക് വൻകിട
യന്ത്രങ്ങൾ എത്തിക്കാൻ സാധിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ടിബറ്റിലെ പ്രളയത്തിൽ മരിച്ചവരുടെ ഔദ്യോഗിക സംഖ്യ 21 ആയി ഉയർന്നു.
നിലവിൽ 541 പേരെ കണ്ടെത്താനുണ്ട്. കാണാതായവരിൽ 104 നേപ്പാൾ സ്വദേശികളും 49 ഇന്ത്യക്കാരും 33 ലാത്വിയൻ സ്വദേശികളും ആറ് കനേഡിയൻ പൗരന്മാരും ഉൾപ്പെടുന്നു.
അതേസമയം, നേപ്പാളിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,252 ആയി. 4,200 ലധികം പേരെയാണ് ഇവിടെ കാണാതായിട്ടുള്ളത്.
ചിത്വാൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് (355). നവൽപരാസി ഈസ്റ്റ് (218), നവൽപരാസി വെസ്റ്റ് (208), നുവകോട്ട് (177), രസുവ (127) എന്നിവിടങ്ങളിലും നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ 95 മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ദുരന്തബാധിത മേഖലകളിൽ നിന്ന് ഇതുവരെ ഏകദേശം 11,993 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

