അബുദാബിയിലെ അൽ മിർഫ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിൽ വ്യാഴാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ ഉടൻ തന്നെ അബുദാബി പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും എമർജൻസി സംഘങ്ങൾ സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.
അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും അബുദാബി പൊലീസ് എക്സിലൂടെ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. എമർജൻസി റെസ്പോൺസ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു വരികയാണ്.
തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടങ്ങളുടെ അളവ്, ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്തിന് സമീപമുള്ള താമസക്കാരും തൊഴിലാളികളും അടിയന്തര സേനയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് തടസ്സമില്ലാതെ വഴി സൗകര്യമൊരുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

