കൽപ്പറ്റ: കാന്തപുരം എ.പി. അബൂബക്കർ മുലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.
ഷാജി തയ്യാറായില്ല. വിഷയം സംബന്ധിച്ച് ഒരു അഭിപ്രായവും പറയുന്നില്ലെന്ന് മന്ത്രി ഇന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ ആവർത്തിച്ചു വ്യക്തമാക്കി.
സംസ്ഥാനത്ത് മറ്റ് പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടട്ടെയെന്നും കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനപ്പൂർവം പ്രകോപനങ്ങൾ സൃഷ്ടിച്ച് തന്നിൽ നിന്ന് പ്രതികരണം വാങ്ങിയെടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി.
“ഒരു സ്റ്റേറ്റ്മെന്റ് വാങ്ങുക, പ്രധാന വിഷയങ്ങൾ മാറ്റി വെക്കുക എന്ന നിലയിലെ കാര്യങ്ങൾ അംഗീകരിക്കാനാകില്ല. സോഷ്യൽ മീഡിയയിൽ ഇട്ട് എന്റെ മെക്കിട്ട് കേറുക എന്ന രീതി വേണ്ട.
മറ്റ് പ്രധാന വിഷയങ്ങൾ ചർച്ചയാവട്ടെയെന്നും ഞാൻ ഇക്കാര്യത്തിൽ കമന്റ് ചെയ്യുന്നില്ലെന്നും ഷാജി കൂട്ടിച്ചേർത്തു.” വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും പൊതുപ്രധാനപ്പെട്ട മറ്റ് വികസന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

