വാഷിങ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ കോടതി തടഞ്ഞു. ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താന്‍ നടപടികളുമായി ഭരണകൂടം മുന്നോട്ടുപോകവേയാണ് കോടതിയുടെ ഈ നിര്‍ണായക ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
കുട്ടികളുടെ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ പൗരത്വ രേഖയോ കുടിയേറ്റ നിലയോ സംബന്ധിച്ച വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് പുതിയ ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ പാസ്പോര്‍ട്ടിന് കുടിയേറ്റ പദവി രേഖകള്‍ ആവശ്യപ്പെടുന്ന ഇത്തരത്തിലുള്ള നീക്കം അമേരിക്കന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ്.
അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജനിക്കുന്ന കുട്ടികളുടെയും ശത്രുരാജ്യങ്ങളിലുള്ളവര്‍ക്ക് ജനിക്കുന്ന കുട്ടികളുടെയും പൗരത്വ അവകാശങ്ങളെ ബാധിക്കുന്നതാണ് പുതിയ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

