മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പരിശോധന നടത്തുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ദ്ധ സമിതി അറിയിച്ചു. കേരളത്തിന്റെ പ്രതിനിധികളും ഉദ്യോഗസ്ഥരും ഈ ആവശ്യം ശക്തമായി ഉന്നയിച്ചതിനെത്തുടർന്നാണ് സമിതിയുടെ അനുകൂല പ്രതികരണം.
ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും കേരളം സമിതിയെ വ്യക്തമാക്കുകയുണ്ടായി. അണക്കെട്ടിലെ പ്രാഥമിക ഘട്ട
പരിശോധനകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകമായി ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമിതി ചെയർമാൻ ബൽരാജ് ജോഷി അറിയിച്ചു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട
മുഴുവൻ ഘടകങ്ങളും കൃത്യമായി പരിശോധിക്കുമെന്നും തയ്യാറാക്കുന്ന റിപ്പോർട്ട് തികച്ചും നിഷ്പക്ഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ വിദഗ്ദ്ധ സമിതി ഡാമിൽ സന്ദർശനവും പരിശോധനകളും പൂർത്തിയാക്കിയത്.
ദേശീയ ജലവൈദ്യുത കോർപ്പറേഷന്റെ മുൻ സിഎംഡിയായ ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയിലെ കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധി.
കോതമംഗലം സ്വദേശിയായ ജോ ജോസഫ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ, 2022 ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

