തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം കോൺഗ്രസിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായക ചർച്ചകളും യോഗത്തിലുണ്ടാകുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷ പദവിയിലെ അനിശ്ചിതത്വവും ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതും യോഗത്തിൽ നേതാക്കൾ ഉന്നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത് വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തിയിരുന്നു. തീരുമാനം വൈകുന്നതിൽ നിഗൂഡതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിലെ കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയാണെന്നും കെപിസിസിക്ക് അടിയുറച്ച നേതൃത്വം വരണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഡിസിസി പ്രസിഡൻ്റുമാരെ തെരഞ്ഞെടുത്തിട്ട് അഞ്ചുവർഷം കഴിഞ്ഞിട്ടുള്ളതിനാൽ ജില്ലകളിലും പുതിയ നേതൃത്വം വരേണ്ടതുണ്ട്.
ജാതി സമവാക്യങ്ങൾ നോക്കി കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് അധാർമികതയാണെന്നും, അതുകൊണ്ട് പാർട്ടിക്ക് ഒരു ഗുണവും കിട്ടാൻ പോകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കൂടാതെ, സിപിഐയെ ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് കൊണ്ടുവരണമെന്നും അത് മുന്നണിക്ക് ഗുണകരമാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെടുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

