ഇറാൻ-യുഎസ് യുദ്ധം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ നിലനിൽക്കെ, നടപ്പുവർഷത്തെ ആദ്യ ത്രൈമാസമായ ഏപ്രിൽ-ജൂണിൽ രാജ്യം 7.8% ജിഡിപി വളർച്ച കൈവരിച്ചെന്ന കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾക്കെതിരെ മുൻ ധനകാര്യ സെക്രട്ടറി രംഗത്ത്. ഇന്ത്യയുടെ യഥാർത്ഥ വളർച്ച വെറും 2.6 ശതമാനം മാത്രമാണെന്നാണ് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കിയിരിക്കുന്നത്.
നരേന്ദ്ര മോദി സർക്കാരിന് കീഴിൽ 2017-19 കാലയളവിൽ ധനകാര്യ സെക്രട്ടറിയായിരുന്ന ഗാർഗ് ആണ് ഈ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്. 2019ൽ ഊർജ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെ അദ്ദേഹം സ്വയംവിരമിക്കുകയായിരുന്നു (വിആർഎസ്). കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി തനിക്ക് പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന് ഗാർഗ് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ നിഗമനങ്ങളുടെ വിശകലന അടിത്തറ വിശദീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: “I explain analytical base of my conclusion that GDP growth in Q1 in 2026-27 in current price is 2.6% and in real terms close to 0. There are still messier distortions in sectoral performance with manufacturing and consumption witnessing negative growth.” ജിഡിപി കണക്കുകളിൽ കേന്ദ്ര സർക്കാർ കൃത്രിമം കാണിച്ചെന്ന മുൻ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പ്രതിപക്ഷമായ കോൺഗ്രസ് ശക്തമായ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ്.
ഈ വർഷത്തെ വളർച്ചാ നിരക്ക് പെരുപ്പിച്ചു കാണിക്കുന്നതിനായി മുൻവർഷത്തെ കണക്കുകൾ കേന്ദ്രം മനഃപൂർവം കുറച്ചുവെച്ചുവെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. ഇത് വെറും ഊഹമല്ലെന്നും മോദി സർക്കാരിന്റെ സ്വന്തം കണക്കുകൾ തന്നെയാണ് ഈ തിരിമറികൾ പുറത്തുകൊണ്ടുവരുന്നതെന്നും അവർ കുറ്റപ്പെടുത്തുന്നു.
ഗാർഗ് എല്ലാ കാര്യങ്ങളും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും ഇന്ത്യ യഥാർത്ഥത്തിൽ വളർച്ച കൈവരിച്ചിട്ടില്ലെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. എന്നാൽ, മുൻ ധനകാര്യ സെക്രട്ടറിയുടെ വാദങ്ങൾ വസ്തുതാപരമല്ലെന്ന് വിശദീകരിച്ച് കേന്ദ്ര സർക്കാർ വൃത്തങ്ങൾ രംഗത്തുവന്നു.
2022-23 വർഷത്തെ അടിസ്ഥാനമാക്കിയാണ് നിലവിൽ ജിഡിപി വളർച്ച കണക്കാക്കുന്നത്. ഇതുപ്രകാരം ജൂൺ പാദത്തിലെ ‘നോമിനൽ’ ജിഡിപി മൂല്യം 88.27 ലക്ഷം കോടി രൂപയാണ്. എന്നാൽ, 2011-12 എന്ന പഴയ അടിസ്ഥാന വർഷ പ്രകാരമുള്ള 2025-26 ജൂൺ പാദത്തിലെ 86.05 ലക്ഷം കോടി രൂപയുമായാണ് ഗാർഗ് ഇത് താരതമ്യം ചെയ്തത്. ആ രീതിയിൽ നോക്കുമ്പോൾ വളർച്ച 2.6 ശതമാനമായി മാത്രമേ തോന്നൂവെന്നും എന്നാൽ ഈ താരതമ്യ രീതി ശാസ്ത്രീയമല്ലെന്നും അധികൃതർ വ്യക്തമാക്കി. 2022-23 അടിസ്ഥാന വർഷ പ്രകാരം കഴിഞ്ഞ ജൂൺ പാദത്തിൽ 80 ലക്ഷം കോടി രൂപയിൽ നിന്നാണ് നോമിനൽ ജിഡിപി 88.27 ലക്ഷം കോടി രൂപയായി വളർച്ച കൈവരിച്ചത്. അതായത് ഇത് 10.3% വളർച്ചയാണ് സൂചിപ്പിക്കുന്നത്.
കൂടാതെ, ‘റിയൽ ജിഡിപി’ 75.46 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 81.36 ലക്ഷം കോടി രൂപയായി മാറി. ഇതാണ് ഔദ്യോഗികമായി പറയുന്ന 7.8% ജിഡിപി വളർച്ച.
അടിസ്ഥാന വർഷത്തിലെ മാറ്റം കണക്കിലെടുക്കാതെ പുറത്തുവിട്ട ഇത്തരം വിവരങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നിശ്ചിത കാലയളവിൽ രാജ്യം ഉൽപാദിപ്പിച്ച വസ്തുക്കളുടെയും സേവനങ്ങളുടെയും നിലവിലെ വിപണി വില പ്രകാരമുള്ള മൊത്ത മൂല്യമാണ് നോമിനൽ ജിഡിപി. പണപ്പെരുപ്പം ഒഴിവാക്കി അടിസ്ഥാന വർഷത്തെ ആസ്പദമാക്കിയുള്ള വളർച്ചാ നിരക്കാണ് റിയൽ ജിഡിപി എന്നതും ശ്രദ്ധേയമാണ്.
ഈ വിഷയത്തിൽ ഗാർഗ് ഉന്നയിച്ച മറ്റ് പ്രധാന ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു:
“In September 2025, they said GDP for April–July 2025 was ₹86 lakh crore.”
“In September 2026, they revised the same figure for April–July 2025 to ₹80 lakh crore.”
“Where did ₹6 lakh crore evaporate in just one year?”
“Now they claim GDP for April–July 2026 is ₹88 lakh crore,…”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

