മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വിവാദവുമായി ബന്ധപ്പെട്ട
വിഷയങ്ങൾ ചർച്ചയായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
സ്ത്രീകൾ അടങ്ങി ഒതുങ്ങി വീടുകളിൽ ഇരിക്കണമെന്ന കാന്തപുരത്തിന്റെ പരാമർശത്തെ പൂർണമായി തള്ളിക്കൊണ്ട് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. കാന്തപുരത്തിന്റേത് പത്തൊൻപതാം നൂറ്റാണ്ടിലെ നിലപാടാണെന്നും ഇസ്ലാമിന്റെ ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിച്ചെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഇത്തരം നിലപാടുകൾ പുരോഗമന കേരളത്തിന് ചേർന്നതല്ലെന്നും ഇത്തരം പ്രസ്താവനകളോട് ശക്തമായ എതിർപ്പാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് രാത്രിയോടെ കാന്തപുരം വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.
കെ.പി. നൗഷാദ് അലി എം.എൽ.എ, ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, സ്ത്രീവിരുദ്ധ സർക്കുലർ വിഷയത്തിൽ കാന്തപുരത്തെ തള്ളാതെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. ഇതിനിടെ, സിപിഎം നേതാക്കളായ പി.കെ.
ശ്രീമതിയും പി. ജയരാജനും കാന്തപുരത്തിന്റെ പ്രസ്താവനയെ എതിർത്തപ്പോൾ, സിപിഎം നേതാക്കളായ ടി.കെ.
ഹംസയും കെ.ടി. ജലീലും കാന്തപുരത്തിന് പിന്തുണയുമായി രംഗത്തുവരികയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

