മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പരാമർശത്തിൽ പിന്തുണയുമായി ഇ.കെ.
സുന്നി വിഭാഗം രംഗത്ത്. ഓരോ മതങ്ങൾക്കും അവരവരുടെ മത കാര്യങ്ങളുണ്ടെന്നും ഏതെങ്കിലും ഒരു മതത്തിന്റെ ആചാരത്തെ എതിർക്കേണ്ടതില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
“മുസ്ലിങ്ങളുടെ നിയമം പറയുമ്പോൾ സ്വീകരിക്കേണ്ടവർക്ക് സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം. ഇന്ത്യ ഒരു മഹാ രാജ്യമാണ്.
ഓരോ മതസ്തർക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാം. മതത്തിന്റെ കാര്യങ്ങൾ ചിലർ പറയുമ്പോൾ അതിനെ കൊച്ചായി കാണിച്ചു കൊണ്ടും ചെറുതാക്കി കാണിച്ചുകൊണ്ടും ചിലർ…” എന്നാണ് ഈ വിഷയത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്.
രാജ്യത്തിന്റെ ബഹുസ്വരതയും മതപരമായ സ്വാതന്ത്ര്യവും നിലനിർത്തിക്കൊണ്ടുമാവണം ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

