കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ രംഗത്ത്. മതകാര്യങ്ങൾ സംസാരിക്കുന്നവരെ ആരും ഇകഴ്ത്തിക്കാണിക്കരുതെന്നും, ആശങ്ങൾ സ്വീകരിക്കാൻ കഴിയുന്നവർക്ക് അത് സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കളമശ്ശേരിയിൽ നടന്ന മദുഹു റസൂൽ സംഗമത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്ത് മതം സംസാരിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും, കാലഹരണപ്പെട്ടതാണെന്ന് പറഞ്ഞ് മതവിഷയങ്ങളെ ആരും ചെറുതാക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മതകാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയുന്ന വ്യക്തികളെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ഉത്തരവാദിത്തപ്പെട്ടവർ പോലും വിമർശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഉൾപ്പെടെയുള്ളവരെയാണ് അദ്ദേഹം ഈ രീതിയിൽ പരോക്ഷമായി വിമർശിച്ചത്.
മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ആരും നിസ്സാരവൽക്കരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ മതവിശ്വാസികൾ പരസ്പര സൗഹാർദത്തോടെയും സമാധാനത്തോടെയും ഒത്തുകഴിയുക എന്നതാണ് ഇന്ത്യയുടെ മഹത്തായ പാരമ്പര്യമെന്നും ജിഫ്രി മുത്തുകോയ തങ്ങൾ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

