തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പ്രശംസിച്ച് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ രംഗത്ത്. കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രമാണെന്നും 100 ദിവസം കൊണ്ട് സർക്കാർ അത് തെളിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലാണ് സി ദിവാകരന്റെ പരാമർശം. ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്ത് നോക്കി തുറന്നുപറയുന്ന നേതാവാണ് വി ഡി സതീശൻ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പരിപാടിക്ക് എത്താൻ വൈകിയെങ്കിലും സതീശൻ ആയതുകൊണ്ടാണ് താൻ കാത്തിരുന്നതെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവായി ഞങ്ങളെ ഒരുപാട് വെള്ളം കുടിപ്പിച്ചതാണ് വി ഡി സതീശൻ.
എന്നാൽ പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന് അപ്പുറം അംഗീകരിക്കണമെന്നും സി ദിവാകരൻ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

