തൃശൂർ: സംഘർഷം തടയാൻ ഇടപെട്ട യുവാവിനെ ക്രൂരമായി ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിലായി.
പോർക്കുളം അഗതിയൂർ ചിൽഡ്രൻസ് നഗർ സ്വദേശി വിനീഷ് (47) ആണ് കുന്നംകുളം പോലീസ് പിടികൂടിയത്. ആക്രമണത്തിൽ ഷിനോയിക്ക് (30) ആണ് പരിക്കേറ്റത്.
അക്കിക്കാവ് ചിൽഡ്രൻസ് നഗർ ജംഗ്ഷനിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പ്രതിയും സഹോദരനും തമ്മിലുണ്ടായ വാഗ്വാദം പിടിച്ചുമാറ്റാൻ എത്തിയതായിരുന്നു ഷിനോയി.
ഇതിനിടയിൽ പ്രകോപിതനായ പ്രതി ഇയാളെ മരപ്പട്ടിക ഉപയോഗിച്ച് അടിക്കുകയായിരുന്നു. തുടർന്ന് പ്രശ്നം പറഞ്ഞുതീർത്ത് പിന്മാറാൻ ശ്രമിച്ച ഷിനോയിയുടെ തലയിലേക്ക് പ്രതി വെട്ടുകല്ല് കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിനോയിയുടെ തലയിൽ ഏഴ് തുന്നലുകളുണ്ട്. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

