സ്മാർട്ട് വാച്ച് വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ഊർ്ജിതമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡായ ഹുവായ് അഞ്ച് പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു. ആരോഗ്യ നിരീക്ഷണത്തിന് പ്രത്യേക മുൻഗണന നൽകിക്കൊണ്ടുള്ള ഹുവായ് വാച്ച് ഡി3, ലൈഫ്സ്റ്റൈൽ വിഭാഗത്തിൽ പെടുന്ന വാച്ച് 6, വാച്ച് 6 പ്രോ, ഫിറ്റ്നസ് ഫീച്ചറുകൾ പൂർണ്ണമായും ഉൾക്കൊള്ളുന്ന സ്പോർട്സ് വാച്ചുകളായ ജിടി 7, ജിടി 7 പ്രോ എന്നിവയാണ് കമ്പനി പുതിയതായി പുറത്തിറക്കിയിരിക്കുന്നത്.
ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടാണ് ഹുവായ് വാച്ച് ഡി3 എത്തുന്നത്. മറ്റ് സ്മാർട്ട് വാച്ചുകളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ കൃത്യമായ രക്തസമ്മർദ്ദം പരിശോധിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
വാച്ചിന്റെ സ്ട്രാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇൻഫ്ലേറ്റബിൾ കഫ് ആണ് ഇതിനായി പ്രവർത്തിക്കുന്നത്. മൂന്നാം തലമുറയിലെ മിനി പമ്പ് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ വാച്ചിന്റെ സ്ട്രാപ്പിന് ഭാരവും കനവും കുറവാണ്.
മുൻ പതിപ്പിനെ അപേക്ഷിച്ച് ഇതിന്റെ കനം 13.3 മിമിയിൽ നിന്ന് 11.3 മിപിയായി കുറച്ചിട്ടുണ്ട്. 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള 1.92 ഇഞ്ച് സ്ക്രീനാണ് ഇതിലുള്ളത്.
£400 (ഏകദേശം $540) ആണ് വില വരുന്നത്. സെപ്റ്റംബർ 23 മുതൽ യുകെയിൽ ഇത് ലഭ്യമാകും.
പരമ്പരാഗത സ്പോർട്സ് ശൈലിയിൽ എത്തുന്ന വാച്ച് 6, വാച്ച് 6 പ്രോ എന്നിവ ഫിറ്റ്നസിനൊപ്പം ആകർഷകമായ ഡിസൈനും നൽകുന്നു. 42 മിമി, 46 മിമി എന്നീ രണ്ട് സൈസുകളിൽ വാച്ച് 6 ലഭ്യമാണ്.
100 വർക്ക്ഔട്ട് മോഡുകളും പുതിയ റിസ്റ്റ്-റൊട്ടേഷൻ ജെസ്റ്റർ കണ്ട്രോളും ഇതിലുണ്ട്. സിറാമിക് ഉൾപ്പെടെയുള്ള മികച്ച മെറ്റീരിയലുകളിലാണ് വാച്ച് 6 പ്രോ നിർമ്മിച്ചിരിക്കുന്നത്.
ഹുവായ് വാച്ച് 6-ന് £400 മുതലും, വാച്ച് 6 പ്രോ-യ്ക്ക് £600 (ഏകദേശം $810) മുതലുമാണ് വില ആരംഭിക്കുന്നത്. സെപ്റ്റംബർ 23 മുതൽ ഇവ വിപണിയിലെത്തും.
ദീർഘകാലം ബാറ്ററി ബാക്ക്അപ്പ് നൽകുന്ന രീതിയിലാണ് ജിടി 7 സീരീസ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 41 മിമി, 46 മിമി സൈസുകളിലും വിവിധ കളർ ഓപ്ഷനുകളിലും ഇവ ലഭ്യമാണ്.
പ്രോ മോഡലിൽ ടൈറ്റാനിയം ഫ്രെയിമും സിറാമിക് ബെസലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 21 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സ്കീ ട്രാക്കിംഗ്, ജിപിഎസ് മോഡ്, 100-ലധികം വർക്ക്ഔട്ട് മോഡുകൾ, ഗോൾഫ് ഫീച്ചറുകൾ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഹുവായ് ജിടി 7-ന് £280/$377 മുതലും ജിടി 7 പ്രോ-യ്ക്ക് £380/$512 മുതലുമാണ് വില.
സെപ്റ്റംബർ 2 മുതൽ ഇവ വിൽപ്പനയ്ക്കെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

