സംസ്ഥാനത്ത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന. വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി പ്രമുഖ ചലച്ചിത്ര സംവിധായകൻ വിനയൻ രംഗത്തെത്തി.
പ്രസ്തുത വിഷയത്തിൽ മൗനം പാലിക്കുന്ന രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ഭരണാധികാരികളായിരുന്ന പ്രമുഖ വനിതകളുടെ ചിത്രങ്ങൾ സഹിതമാണ് അദ്ദേഹം പ്രതികരണം പങ്കുവെച്ചിരിക്കുന്നത്.
സംവിധായകൻ വിനയൻ തന്റെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയ കാര്യങ്ങൾ താഴെ പറയുന്നതാണ്: “സ്ത്രീകൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരാണന്നും .. അവർ പ്രദർശന വസ്തു ആകരുതെന്നും ഒക്കെ അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമായ പ്രസ്താവനകൾ നടത്തുന്ന മത നേതാക്കൾക്ക് കൃത്യമായ മറുപടി പറയാൻ പോലും ഭയക്കുന്ന ചില രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പുംഗവവൻമാരും നമ്മുടെ നാട്ടിലുണ്ട്.
കഷ്ടമാണ് ഇവരുടെ കാര്യം..മാറുമറയ്കാൻ പോലും താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് അനുവാദമില്ലാതിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. അതു പത്തൊമ്പതാം നൂറ്റാണ്ടിലും അതിനു മുൻപും ആയിരുന്നു..നിരവധി നവോത്ഥാന നായകൻമാർ പൊരുതി നേടിയ പുരോഗമന പ്രസ്ഥാനത്തെയും ജീവിത രീതിയേയും പിന്നോട്ടടിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ആരായായാലും എന്തിന്റെ പേരിലായാലും അനുവദിച്ചു കൂടാ…ഞങ്ങൾ പറഞ്ഞത് മുസ്ലീം സ്ത്രീകളോടാണന്നു പറഞ്ഞ് ഇപ്പോഴത്തെ വിവാദത്തെ പ്രതിരോധിക്കുന്ന സുഹൃത്തുക്കൾ താഴെ കൊടുത്തിരിക്കുന്ന സ്ത്രീ രത്നങ്ങളുടെ ചിത്രങ്ങൾ ഒന്നു ശ്രദ്ധിക്കു…ഇവരെല്ലാം ഓരോ രാജ്യങ്ങളെ നയിച്ച ഭരണാധികാരികൾ ആണ്..അതും മുസ്ലീം ഭുരിപക്ഷ രാജ്യങ്ങളിൽ…പാക്കിസ്ഥാനിൽ രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന ബെനസിർ ഭൂട്ടായുടെയും ഇന്തോനേഷ്യയിലെ ഭരണാധികാരി ആയിരുന്ന സുകർണോ പുത്രിയുടെയും ബംഗ്ളാ ദേശിനെ നയിച്ച ഖാലിദ സിയയുടെയും ഷേഖ് ഹസീന എന്നിവരുടെയും ചിത്രങ്ങളാണവ.
ഇനിയും വിവിധ രാജ്യങ്ങളെ നയിച്ച അര ഡസനോളം മുസ്ലീം വനിതകളെ പരിചയപ്പെടുത്താൻ കഴിയും.. കൂടുതലൊന്നും പറയുന്നില്ല… നിർത്തുന്നു…”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

