തിരുവനന്തപുരം: അർധരാത്രിയിൽ യാത്രക്കാരിയെ ട്രെയിനിൽ നിന്ന് ടിടിഇ ഇറക്കിവിട്ട സംഭവത്തിൽ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ബാധിക്കപ്പെട്ട യാത്രക്കാരിക്ക് റെയിൽവേ രണ്ട് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്.
ഒരുമാസത്തിനകം ഈ തുക പരാതിക്കാരിക്ക് കൈമാറണമെന്നാണ് കമ്മീഷന്റെ നിർദേശം. റെയിൽവേ ആക്റ്റിലെ സെക്ഷൻ 139 പ്രകാരം ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ അർധരാത്രിയിൽ ട്രെയിനിൽ നിന്നും പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് തന്റെ ഉത്തരവിലൂടെ വ്യക്തമാക്കി.
മാതാപിതാക്കളില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന പരാതിക്കാരിയോട് റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് തികച്ചും നീതിപൂർവ്വകമല്ലാത്ത നടപടിയാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

