വാർധക്യത്തിൽ ഏക മകനിൽ നിന്നുണ്ടായ ക്രൂരമായ അവഗണനയും വഞ്ചനയും തുറന്നുകാട്ടി രാജാക്കാടിന് സമീപമുള്ള ഒരു അനാഥാലയത്തിൽ കഴിയുന്ന വയോധിക മാതാവിന്റെ അനുഭവം പുറത്തുവരുന്നു. തൊട്ടടുത്ത പഞ്ചായത്തിൽ പത്ത് സെന്റിലധികം സ്ഥലവും വീടും സ്വന്തമായി ഉണ്ടായിരുന്ന ഈ അമ്മയെ മകൻ വിവിധ കാരണങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ലോറേഞ്ചിലേക്ക് താമസം മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് മകൻ അമ്മയുടെ പേരിലുണ്ടായിരുന്ന സ്വത്ത് മറ്റൊരാൾക്ക് വിൽക്കാൻ ഇടയാക്കിയത്. എന്നാൽ സ്ഥലം വിറ്റു കിട്ടിയ പണം പൂർണ്ണമായും ധൂർത്തടിച്ചു തീർത്ത ശേഷം മകൻ ഈ അമ്മയെ അനാഥാലയത്തിൽ കൊണ്ടുപോയി തള്ളുകയായിരുന്നു.
ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ തികച്ചും ഒറ്റപ്പെട്ടുപോയ ഈ വയോധിക നിലവിൽ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. തുടക്കത്തിൽ വല്ലപ്പോഴും മകൻ അനാഥാലയത്തിൽ എത്തിയിരുന്നെങ്കിലും, കഴിഞ്ഞ കുറെക്കാലമായി ഇയാൾ ഇങ്ങോട്ട് തിരിഞ്ഞുനോക്കാറേയില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

