തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ സ്ഥാപിച്ചിരുന്ന ബാരിക്കേടുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയുണ്ടായി.
ഇതിന് പിന്നാലെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും അരങ്ങേറി. പ്രക്ഷോഭകര്‍ പൊലീസിന് നേരെ വടിയെറിയുകയും സംരക്ഷണത്തിനായുള്ള ഷീല്‍ഡ് പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളാവുകയും പൊലീസ് ലാത്തിവീശുകയും ചെയ്തു.
തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് വലിയൊരു ഏറ്റുമുട്ടല്‍ ഒഴിവായത്. തിങ്കളാഴ്ച വന്ദേമാതരം വിവാദവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.
അന്നത്തെ പൊലീസ് നടപടിയില്‍ വനിതാ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ പരുക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

