കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ചെന്ന് സ്നേഹത്തോടെ ഒന്ന് തലോടി, ഡ്രൈവര്‍ സീറ്റില്‍ കുറച്ചുനേരം ഇരുന്നശേഷം പടിയിറങ്ങി യാത്രാമൊഴി പറയുന്ന ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയായ പോള്‍ കുര്യന് എന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ വിരമിക്കല്‍ നിമിഷങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്തിന്റെ കരളലിയിക്കുന്നത്.
നീണ്ട വര്‍ഷക്കാലം തനിക്കൊപ്പം സഞ്ചരിച്ച തന്റെ കര്‍മ്മഭൂമിയായ ബസിന് മുന്നിലെത്തി ജീവനക്കാരന് നല്കിയ ആദരവ് ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.
സര്‍വീസിന്റെ അവസാന ദിനത്തില്‍ ഡ്യൂട്ടി വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് അദ്ദേഹം വാഹത്തോട് കാണിച്ച ആത്മാര്‍ത്ഥതയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. ബസിന്റെ മുന്‍വശത്ത് ചെന്ന് വാത്സല്യത്തോടെ ചുംബിച്ച ശേഷം, വാഹനം അടിമുടി നോക്കിക്കണ്ട് ഡ്രൈവര്‍ സീറ്റില്‍ അല്പസമയം അദ്ദേഹം ഇരുന്നു.
തുടര്‍ന്ന് വാഹനത്തില്‍ നിന്നും താഴെയിറങ്ങി ബസിന്റെ മുന്‍വശത്തെയും പിന്നിലെയും ടയറുകളില്‍ തൊട്ട് വണങ്ങിയ ശേഷമാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് യാത്രാമൊഴി ചൊല്ലി മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

