കൈപ്പട്ടൂർ സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിന്റെയും കീപ്പള്ളിൽ എജ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീചിത്തിര തിരുനാൾ സ്മാരക അഖില കേരള ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റ് സമാപിച്ചു. മത്സരം സ്കൂൾ പ്രധാനധ്യാപിക കവിത വി.
കുറുപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് പ്രീത് ജി.
ജോർജ് അധ്യക്ഷത വഹിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മാറ്റുരച്ച ടൂർണമെന്റിൽ കൈപ്പട്ടൂർ സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിലെ എസ്.ശ്രീനന്ദ ഒന്നാം സ്ഥാനവും, പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.സിദ്ധാർഥ് രണ്ടാം സ്ഥാനവും സ്വന്തമാക്കി.
നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്കൂളിലെ അക്ഷയ് കൃഷ്ണ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സര വിജയികൾക്കുള്ള ട്രോഫികളും കാഷ് പ്രൈസും കുടശ്ശനാട് കാത്തലിക് സിറിയൻ ബാങ്ക് മാനേജർ അശ്വതി സുമേഷ് വിതരണം ചെയ്തു.
സമാപന ചടങ്ങിൽ സ്കൂൾ മാനേജർ ജോൺസൺ കീപ്പളളിൽ അധ്യക്ഷത വഹിച്ചു. യു.അശ്വതി, വീണ ശ്രീലാൽ, അരുൺ ആർ.
നാഥ്, ഫ്രെഡി ഉമ്മൻ, ജി.മനോജ്, ജെറിൻ തോമസ്, അജി മാത്യു, സഹാന ആൻഡ്രൂസ്, വി.ഹരിലാൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

