സംസ്ഥാനത്തെ വിപണിയിൽ ചെറുനാരങ്ങ വിലയിൽ വലിയ വർധന. മൂവാറ്റുപുഴ വിപണിയിലാണ് നാരങ്ങ വില റെക്കോർഡ് ഉയരത്തിലെത്തിയത്.
കഴിഞ്ഞ ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 – 90 രൂപ വരെ മാത്രമുണ്ടായിരുന്ന ചെറുനാരങ്ങയുടെ ചില്ലറവിൽപന വില നിലവിൽ 250 രൂപയിലെത്തി നിൽക്കുകയാണ്. ഓണക്കാലത്ത് 120 രൂപ വരെ ഉയർന്ന വിലയാണ് ദിവസങ്ങൾക്കുള്ളിൽ വീണ്ടും കുതിച്ചുയർന്നത്.
അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവിലുണ്ടായ വൻ കുറവും തമിഴ്നാട് വിപണിയിലെ വിലക്കയറ്റവുമാണു പ്രാദേശിക വിപണിയെ ഗുരുതരമായി പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 250 രൂപ വരെ ഉയർന്ന വില, സംസ്ഥാനത്ത് മഴ ശക്തമായതോടെയാണ് 80-90 രൂപയിലേക്ക് താഴ്ന്നിരുന്നത്.
തമിഴ്നാട്ടിലെ പ്രധാന ചെറുനാരങ്ങ ഉൽപാദന കേന്ദ്രമായ പുളിയങ്കുടിയിൽ നിന്നുള്ള നാരങ്ങയ്ക്കാണ് നിലവിൽ പ്രാദേശിക വിപണിയിലും ജ്യൂസ് കടകളിലും കൂടുതൽ പ്രിയമുള്ളത്. പെട്ടെന്നുണ്ടായ ഈ വിലക്കയറ്റം സാധാരണക്കാരായ ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

