കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് വാഹനാപകടം. പഞ്ചായത്തിലെ കാരന്തൂർ ഓവുങ്ങരയിൽ നിയന്ത്രണം നഷ്ടപ്പെട്ട
ഫ്ലാറ്റ് ബെഡ് റിക്കവറി വെഹിക്കിൾ സമീപത്തെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരിൽ ഒരാളെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സുരക്ഷിതമായി പുറത്തെടുത്തു.
ഹൈഡ്രോളിക് കട്ടർ, സ്പ്രഡർ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനത്തിൻ്റെ ഭാഗങ്ങൾ പൊളിച്ചാണ് ഇവർ പുറത്തെടുത്തത്. തുടർന്ന് സേനയുടെ തന്നെ ആംബുലൻസിൽ പരിക്കേറ്റയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

