നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിൽ നേപ്പാളിൽ നിന്ന് 1050 മൃതദേഹങ്ങളും ടിബറ്റ് മേഖലയിൽ നിന്ന് 16 മൃതദേഹങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്.
ഇതോടെ ഇരു മേഖലകളിലുമായി ദുരന്തത്തിൽ മരിച്ചവരുടെ ഔദ്യോഗിക കണക്ക് 1066 ആയി ഉയർന്നു. നേപ്പാൾ സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം ദുരന്തത്തെ തുടർന്ന് 3916 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
വിദേശ പൗരന്മാർ ഉൾപ്പെടെ പതിനൊന്നായിരത്തിലധികം ആളുകളെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ അധികാരികൾക്ക് സാധിച്ചിട്ടുണ്ട്. വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 650-ലധികം തൊഴിലാളികളെയും ഇനിയും കണ്ടെത്താനുണ്ടെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ദുരന്തമേഖലയിൽ ഇന്ത്യയിൽ നിന്നുള്ളതടക്കമുള്ള തുരങ്ക രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

