തിരുവനന്തപുരം: ഗവർണറും മന്ത്രിമാരും പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ വിവാടം ഉടലെടുത്തിരിക്കുന്നു. കേരള സർവകലാശാലയിൽ നടന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി പാടിയതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി.
സർക്കാരിന്റെ നിലപാട് സംഘപരിവാറിന് കീഴടങ്ങലാണെന്ന് സിപിഎം ആരോപിക്കുമ്പോൾ, പ്രോട്ടോക്കോൾ മാത്രമാണ് പാലിച്ചതെന്നാണ് മന്ത്രിമാരുടെ വിശദീകരണം. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഗവർണർ ആയിരുന്നു.
ചടങ്ങിൽ മന്ത്രിമാരായ റോജി എം ജോൺ, ഒ ജെ ജനീഷ് എന്നിവരും സംബന്ധിച്ചിരുന്നു. പരിപാടിയുടെ ആരംഭത്തിലും സമാപനത്തിലും ദേശീയഗീതമായ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കുകയുണ്ടായി.
ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടി മാത്രമാണ് ഉണ്ടായതെന്ന് കായികമന്ത്രി ഒ ജെ ജനീഷ് വ്യക്തമാക്കി. എന്നാൽ ഈ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎമ്മും എസ്എഫ്ഐയും രംഗത്തുവന്നു.
സർക്കാരിന്റെ ഈ നടപടി സംഘപരിവാറിന് മുൻപിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചുകൊണ്ട് പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധം ശക്തമായതോടെ പൊലീസ് ജലപീരങ്കിയും തുടർന്ന് ലാത്തിച്ചാർജും പ്രയോഗിക്കുകയായിരുന്നു.
സംഘർഷത്തിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധത്തിനിടയിൽ പ്രവർത്തകർ സർവകലാശാലാ വളപ്പിലേക്ക് ചാടിക്കടക്കുകയുമുണ്ടായി.
കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി സംസ്ഥാനത്ത് പങ്കെടുത്ത ചടങ്ങുകളിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചിരുന്നു. പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി വിശദീകരിക്കുന്നുണ്ടെങ്കിലും, ഇത് ബിജെപിയെ പ്രീണിപ്പിക്കാനുള്ള നീക്കമാണെന്ന വിമർശനവുമായി സിപിഎം രംഗത്തുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

