മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആവിഷ്കരിച്ച മെഗാ രക്തദാന ക്യാംപയിന് ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ടാണ് ഈ ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചത്.
എന്നാൽ ലക്ഷ്യത്തിന്റെ പകുതിയിലധികം ആളുകൾ ഇതിനോടകം തന്നെ ഈ സദുദ്യമത്തിൽ പങ്കാളികളായിക്കഴിഞ്ഞതായി സംഘാടകർ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളായ ദുബായ്, യു.എ.ഇ., ഖത്തർ എന്നിവടങ്ങളിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും ക്യാംപയിൻ അതീവ സജീവമായി മുന്നേറുകയാണ്.
പ്രാദേശിക രക്തബാങ്കുകളുടെയും ആശുപത്രികളുടെയും പൂർണ്ണ പിന്തുണയോടെ വിവിധ മലയാളി സംഘടനകളും ആരാധക കൂട്ടായ്മകളുമാണ് വിദേശ രാജ്യങ്ങളിൽ ക്യാമ്പുകൾ ഏകോപിപ്പിക്കുന്നത്. ഈ മാസം സെപ്റ്റംബർ 8 വരെയാണ് ക്യാംപയിൻ നിശ്ചയിച്ചിട്ടുള്ളത്.
കേരളത്തിലും ഈ കാരുണ്യ പ്രവർത്തനത്തിന് വിപുലമായ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. കൊച്ചിക്ക് സമീപമുള്ള അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രക്തദാനത്തിനായി പ്രത്യേക സ്ഥിരം സംവിധാനങ്ങൾ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.
നിരവധിപേർ ഇവിടെയെത്തി ഇതിനകം രക്തം ദാനം ചെയ്തു കഴിഞ്ഞു. ക്യാംപയിനെക്കുറിച്ച് വിവരങ്ങൾ തേടിയും സമ്മതപത്രം നൽകിയും മുന്നോട്ട് വരുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടാകുന്നത്.
സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ സംരംഭത്തിന്റെ ഭാഗമായി രക്തദാനം നിർവഹിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എം.എൽ.എ.
രമേശ് പിഷാരടി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി രക്തദാനത്തിൽ സജീവമായി പങ്കാളികളായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

