തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.
സംഭവത്തില്‍ എസ്എഫ്ഐ കേന്ദ്ര- സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മൂന്ന് വനിതാ പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് നാളെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറോളം എസ്എഫ്ഐ പ്രവര്‍ത്തകരാണ് സര്‍വകലാശാല ആസ്ഥാനത്തേക്ക് എത്തിയത്. പ്രതിഷേധക്കാരെ തടയുന്നതിനായി സര്‍വകലാശാലയുടെ പ്രധാന കവാടത്തിന് മുമ്പില്‍ പോലീസ് ശക്തമായ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.
ഇത് വകവെക്കാതെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

