മൂവാറ്റുപുഴയിൽ ഓൺലൈൻ പണമിടപാടുകളുടെ മറവിൽ വൻ തട്ടിപ്പ്. വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് വെള്ളി ആഭരണശാലയിൽ നിന്ന് 16,000 രൂപയുടെ ആഭരണങ്ങളാണ് യുവാവ് കവർന്നത്.
ലിപ്സി സിൽവർ പാലസ് എന്ന സ്ഥാപനത്തിലാണ് ഈ സംഭവം അരങ്ങേറിയത്. മാന്യമായ വേഷവിധാനങ്ങളോടെ കടയിലെത്തിയ യുവാവാണ് ഈ കൃത്രിമത്വത്തിന് പിന്നിൽ.
സ്ഥാപനത്തിൽ നിന്ന് 16,000 രൂപയുടെ വെള്ളി ആഭരണങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു ഇയാൾ. തുടർന്ന് തുക ഗൂഗിൾ പേ വഴി കൈമാറിയെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള മൊബൈൽ ഫോൺ സ്ക്രീൻ ഉടമയെ കാണിക്കുകയാണുണ്ടായത്.
പ്രതിയുടെ മാന്യമായ പെരുമാറ്റം കാരണം സ്ഥാപന ഉടമയ്ക്ക് യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിലാണ് അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്ന വിവരം വ്യക്തമായത്.
സംഭവം നടന്ന് ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. കടയിലെ സിസിടിവി ദൃശ്യങ്ങളും യുവാവിന്റെ ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല.
ഇതേ രീതിയിലുള്ള തട്ടിപ്പുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങളിലും നടക്കാൻ സാധ്യതയുള്ളതിനാൽ വ്യാപാരികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

