കൊച്ചി: ചരിത്രപ്രധാനമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധനകൾക്ക് ഇന്ന് തുടക്കമാകും. ബഹുമാനപ്പെട്ട
സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് അണക്കെട്ടിലെ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. ദേശീയ ജല വൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായുള്ള വിദഗ്ദ്ധ സമിതിയിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്.
ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് ഈ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായി ഉൾപ്പെട്ടിട്ടുള്ളത്. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് 2022-ൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയതും സമഗ്രവുമായ സുരക്ഷാ പരിശോധനകൾ നടത്താൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോർച്ചയുടെ അളവ്, സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയ അതിപ്രധാനമായ കാര്യങ്ങളാണ് വിദഗ്ദ്ധ സമിതി പ്രധാനമായും പരിശോധിച്ച് വിലയിരുത്തുന്നത്. വർഷങ്ങൾ ഏറെ പഴക്കമുള്ള ഈ അണക്കെട്ടിന്റെ സുരക്ഷ പൂർണ്ണമായും ഉറപ്പുവരുത്തുന്നതിനായി സമഗ്രമായ പരിശോധന എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

