നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെയും പ്രമുഖ ഛായാഗ്രാഹകൻ നിമിഷ് രവിയും തമ്മിലുള്ള വിവാഹം സെപ്റ്റംബർ 13 ന് നടക്കുമെന്ന് റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുള്ള പ്രണയവും സോഷ്യൽ മീഡിയയിലെ പരസ്യമായ ഇടപെടലുകളും കഴിഞ്ഞ കുറച്ചുകാലങ്ങളായി സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അഹാന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും അവയ്ക്ക് നൽകിയ അടിക്കുറിപ്പും ആരാധകർക്കിടയിൽ ശ്രദ്ധനേടി. ‘എന്റെ തങ്കമാന പയ്യനെ കുറിച്ച് ചിന്തിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് അഹാന തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ഈ ചിത്രങ്ങൾക്ക് താഴെ നിമിഷ് രവി കമന്റുമായി രംഗത്തെത്തിയിരുന്നു. ഇതിനു തൊട്ടുതാഴെയായി ‘തങ്കമാന പയ്യനുമായുള്ള കല്യാണം സെപ്റ്റംബർ 13 ന്’ എന്നൊരു കമന്റും പ്രത്യക്ഷപ്പെടുകയുണ്ടായി.
എങ്കിലും, ഈ കമന്റ് പിന്നീട് നീക്കം ചെയ്യപ്പെടുകയാണുണ്ടായത്. എങ്കിലും സമൂഹമാധ്യമങ്ങളിലും റെഡിറ്റിലും ഇതുമായി ബന്ധപ്പെട്ട
ചർച്ചകൾ ഇപ്പോഴും സജീവമായി തുടരുകയാണ്. ചിത്രസംവിധായകൻ ഡൊമിനിക് അരുൺ ഒരുക്കിയ ‘ലോക’ എന്ന സിനിമയിലാണ് അഹാന കൃഷ്ണ അവസാനമായി അഭിനയിച്ചത്.
ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് താരം എത്തിയത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയായിരുന്നു.
ഇതിനിടെ, അഹാന കൃഷ്ണ സംവിധാനം ചെയ്ത പുതിയ മ്യൂസിക് വീഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

