ഒരേസമയം റോളർ സ്കേറ്റിംഗ് നടത്തി അബാക്കസ് കണക്കുകൂട്ടലുകളും റൂബിക്സ് ക്യൂബ് സോൾവിംഗും പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് മലയാളി ബാലനായ സായൻ സന്ദീപ്. അസാധാരണമായ ഏകാഗ്രതയും കായികശേഷിയും പ്രകടിപ്പിച്ചാണ് ഈ 13കാരൻ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
എറണാകുളം തെക്കൻ പറവൂർ വടക്കെവെളിയിൽ സന്ദീപിന്റെയും ലെൻസിയുടെയും മകനാണ് സായൻ. കോവിഡ് കാലത്താണ് സായൻ ഇതിനുള്ള പരിശീലനം ആരംഭിക്കുന്നത്.
ഇന്ദ്രജിത്തിന്റെ ശിക്ഷണത്തിൽ സ്കേറ്റിംഗും, യൂട്യൂബിന്റെ സഹായത്തോടെ റൂബിക്സ് ക്യൂബ്, ബ്രെയിനോ ബ്രെയിൻ അബാക്കസ് എന്നിവയിലും പരിശീലനം നേടിയിരുന്നു. ശ്രാവണും സാൻവിയുമാണ് സഹോദരങ്ങൾ.
റോളർ സ്കേറ്റ് ധരിച്ച് സഞ്ചരിക്കുന്നതിനൊപ്പം 3×3 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുകയും, അതേസമയം തന്നെ 15 വരികളിലായുള്ള സംഖ്യകളുടെ അബാക്കസ് കണക്കുകൂട്ടലുകൾ കൃത്യമായി പൂർത്തിയാക്കുകയുമാണ് ചെയ്തത്. വെറും 36.38 സെക്കൻഡിനുള്ളിലാണ് സായൻ ഈ മൂന്ന് ദൗത്യങ്ങളും ഒരേസമയം വിജയകരമായി പൂർത്തിയാക്കിയത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പെടെയുള്ള നേട്ടങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക അംഗീകാരം സായനെ തേടിയെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

