ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. മതപരമായ ചടങ്ങിന്മേൽ രാഹുൽ ഗാന്ധി ജാതീയമായ വ്യാഖ്യാനങ്ങൾ നൽകിയെന്ന് ആരോപിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
വാൽമീകി സമുദായാംഗമായ അമിത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 196, 299 വകുപ്പുകളും, എസ്സി / എസ്ടി അതിക്രമങ്ങൾ തടയൽ നിയമത്തിലെ 3 (1) (ക്യൂ) വകുപ്പും ഉൾപ്പെടുത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത വേദിയിൽ ശുദ്ധീകരണ കർമ്മങ്ങൾ നടത്തിയ വ്യക്തികൾക്കെതിരെ മുൻപ് പരാതികൾ ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

