അമേരിക്കയിലെ കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരോടൊപ്പം താമസിച്ചിരുന്ന മറ്റൊരു യുവതിയാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് മരണപ്പെട്ടത്. ചിങ്ങവനം സ്വദേശിനിയെ ഫ്ളാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ ഫ്ളാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിട്ടുള്ള വിവരം.
അനില എന്ന യുവതിയാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് സൂചന. കൊല്ലപ്പെട്ട
മൂന്ന് പേരുടെയും കുടുംബങ്ങൾ ഒരേ ഫ്ളാറ്റിൽ തന്നെയാണ് താമസിച്ചിരുന്നത്. വിലങ്ങല്ലൂർ സ്വദേശി വീജിഷ് ആണ് അഞ്ജനയുടെ ഭർത്താവ്.
അദ്ദേഹം ജോലിക്കായി പുറത്തുപോയ സമയത്താണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

