ടെഹ്റാൻ: ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതിസന്ധി തുടരുന്നു.
ചർച്ചകൾക്ക് തയാറാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. തങ്ങളുടെ ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നാണ് ഇറാൻ നിലപാട്.
എന്നാൽ, ഉപാധികൾക്ക് കാത്തുനിൽക്കാതെ തന്നെ ഹോർമുസ് കടലിടുക്കിലെ മൈനുകൾ നിർവീര്യമാക്കി അന്താരാഷ്ട്ര കപ്പൽപാത ഇതിനകം തുറന്നുകഴിഞ്ഞെന്നാണ് അമേരിക്കയുടെ വാദം. എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് അമേരിക്ക ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതെന്ന് ഇറാൻ കുറ്റപ്പെടുത്തി.
സാമ്പത്തിക ഉപരോധങ്ങൾ ഉപയോഗിച്ച് കൂടുതൽ വിട്ടുവീഴ്ച്ചകൾക്കായി ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് അമേരിക്കയുടെ ശ്രമം. മറുഭാഗത്ത്, മുൻപ് ഒപ്പുവെച്ച സമാധാന ഉടമ്പടികൾ പുനരുജ്ജീവിപ്പിക്കുകയും തങ്ങൾക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പിൻവലിപ്പിക്കുകയുമാണ് ഇറാൻ ലക്ഷ്യമിടുന്നത്.
ഈ പ്രതിസന്ധി പരിഹരിക്കാൻ ഖത്തറും തുർക്കിയും നയതന്ത്രതലത്തിൽ സജീവ ഇടപെടലുകൾ നടത്തുന്നുണ്ട്. മേഖലയിലെ രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി, വരുന്ന സെപ്റ്റംബർ 1ന് ഇറാൻ പ്രസിഡന്റ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ സന്ദർശിക്കും.
ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളിൽ റഷ്യ സ്വീകരിക്കുന്ന നിലപാട് ഈ കൂടിക്കാഴ്ചയിൽ വ്യക്തമാകും. ഇതിനിടെ, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഇസ്ലാമിക ഐക്യം ഊർത്തിപ്പെടുത്തണമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയി ആഹ്വാനം ചെയ്തു.
അതേസമയം, അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഈജിപ്ഷ്യൻ ബാങ്കായ ബാങ്ക് മിസറിന്റെ യു.എ.ഇ ശാഖകളിൽ പരിശോധന നടത്തുമെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക് ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

