പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാനായി ഉപരാഷ്ട്രപതി എത്തുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ ഇന്ന് രാവിലെ 9 മണി മുതൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു.
കോന്നി ജംക്ഷൻ മുതൽ ആറാട്ടുപുഴ വരെയുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങൾ ബാധകമാക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് ഉപരാഷ്ട്രപതി മടങ്ങുന്നതുവരെ ഈ ക്രമീകരണങ്ങൾ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി, ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുൻപ് മുതൽ കോന്നി ജംക്ഷനിൽ നിന്നും തെങ്ങുംകാവ് – പൂങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കേണ്ട വാഹനങ്ങൾ കോന്നി-മലയോര ഹൈവേ വഴി തിരിച്ചുവിടും.
പത്തനംതിട്ടയിൽ നിന്നും കോഴഞ്ചേരിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വാഹനങ്ങൾ കടമ്മനിട്ട, പഴയതെരുവ് എന്നീ വഴികൾ ഉപയോഗിക്കേണ്ടതാണ്. കൂടാതെ, തോന്ന്യാമല, കടമ്മനിട്ട
ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളെ സെന്റ് പീറ്റേഴ്സ് ജംക്ഷനിലേക്ക് കടത്തിവിടാതെ ഡിപിഒ ജംക്ഷനിലേക്കാണ് തിരിച്ചുവിടുക. മൈലപ്ര, കുമ്പഴ എന്നീ മേഖലകളിൽ നിന്നും പത്തനംതിട്ട
ടൗണിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അബാൻ ജംക്ഷനിൽ നിന്നും അഴൂർ, മിനി സിവിൽ സ്റ്റേഷൻ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും വഴി തിരിച്ചുവിട്ടായിരിക്കും കടത്തിവിടുക.
ഇതിനുപുറമെ, ആറന്മുള ശബരി ബാലാശ്രമം റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കിടങ്ങന്നൂർ, കോഴിപ്പാലം ഭാഗങ്ങളിൽ നിന്നും ഐക്കര ജംക്ഷനിലേക്കുള്ള പ്രവേശനവും പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നു.
ചെങ്ങന്നൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ആഞ്ഞിലിമൂട് പാലം വഴി പോകേണ്ടതാണ്. ടിബി ജംക്ഷനിൽ നിന്നു തെക്കേമല ജംക്ഷനിലേക്കും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

