പ്രേക്ഷകപ്രശംസ നേടിയ ‘നെയ്മർ’ എന്ന ചിത്രത്തിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ധൂമകേതു’വിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സജിൻ ഗോപുവും നിഖില വിമലും ഒന്നിച്ചുള്ള തികച്ചും വിചിത്രമായ കല്യാണ ദൃശ്യങ്ങളാണ് ‘ചിരഞ്ജീവി’ എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം പകർന്നിരിക്കുന്നത്.
മലയാളി മങ്കീസ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ‘മന്തി പോലും ഉപ്പുമാവിൻ ടേസ്റ്റിൽ ഒതുങ്ങി…’ തുടങ്ങിയ രസകരമായ വരികളും വേറിട്ട
ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ചിത്രം വരുന്ന സെപ്റ്റംബറിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഒരു കല്യാണാഘോഷത്തിനിടയിൽ മുണ്ടൂരി ഓടുന്ന വരന്റെ പോസ്റ്ററുമായി ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിന് മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാള സിനിമയിൽ അപൂർവ്വമായി മാത്രം കാണുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളുമായാണ് ഫസ്റ്റ് ലുക്ക് എത്തിയത്. ചിത്രത്തിൽ സജിൻ ഗോപു, നിഖില വിമൽ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. ഭവന റിലീസാണ് ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്.
ജിൻ്റോ ജോർജ്ജ് ഛായാഗ്രഹണവും വിവേക് ഹർഷൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. അങ്കിത് മേനോൻ ആണ് സംഗീത സംവിധാനം.
പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി.
വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ്.
പിള്ള, വാസുദേവൻ വി. യു, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ്: പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

