തിരുവനന്തപുരം∙ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ അതീവ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 30, 31 തീയതികളിൽ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും.
ഇതിന്റെ ഭാഗമായി ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വ്യോമപരിധി പൂർണ്ണമായും റെഡ് സോണായി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. ഡ്രോണുകൾ ഉൾപ്പെടെയുള്ള റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ വഴി ഉണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണികൾ പൂർണ്ണമായി ഒഴിവാക്കാനും അതിസുപ്രധാന വ്യക്തിയുടെ (വി.ഐ.പി) സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി.
2021-ലെ ഡ്രോൺ റൂൾസ്, ചട്ടം 24 പ്രകാരമാണ് ഈ നിർണായക തീരുമാനം നടപ്പിലാക്കിയിട്ടുള്ളത്. തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലാ പരിധിയിൽ ഉപരാഷ്ട്രപതി സന്ദർശിക്കുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ അതീവ കർശനമാക്കിയിട്ടുണ്ട്.
നിരോധനം നിലനിൽക്കുന്ന ഈ പ്രദേശത്ത് മുൻകൂർ അനുമതിയില്ലാതെ ഡ്രോണുകളോ മറ്റ് ആളില്ലാ വിമാനങ്ങളോ പറപ്പിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. ഉപരാഷ്ട്രപതിയുടെ സന്ദർശന സുരക്ഷ മുൻനിർത്തി പൊതുജനങ്ങളും ഡ്രോൺ ഓപ്പറേറ്റർമാരും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

