ഗൂഗിളിന്റെ ജനപ്രിയ സേവനമായ ജെമിനി നോട്ട്ബുക്കിൽ നിർണായകമായ മാറ്റങ്ങൾ നിലവിൽ വരുന്നു. പ്ലാറ്റ്ഫോമിലെ സേവന ഉപയോഗം ഇനി മുതൽ കമ്പ്യൂട്ട് അടിസ്ഥാനമാക്കിയുള്ള പരിധികളിലേക്ക് (compute-based usage limits) മാറുമെന്ന് കമ്പനി അറിയിച്ചു.
നിലവിൽ ജെമിനിയുടെ മറ്റ് സേവനങ്ങളിൽ പിന്തുടരുന്ന അതേ രീതിയാണിത്. പ്രോംപ്റ്റിന്റെ ദൈർഘ്യം, സന്ദർഭോചിതമായ വിവരങ്ങൾ, വിശകലനത്തിന്റെ സങ്കീർണ്ണത എന്നിവ അടിസ്ഥാനമാക്കിയാണ് ഇനി ഉപയോഗ പരിധി നിശ്ചയിക്കുക.
കഴിഞ്ഞ മെയ് മാസത്തിൽ നടന്ന I/O 2026 സമ്മേളനത്തിന് ശേഷം, ഗൂഗിൾ ജെമിനിയുടെ ഉപയോഗ രീതിയിൽ മാറ്റം വരുത്തിയിരുന്നു. 24 മണിക്കൂർ എന്ന പഴയ രീതിക്ക് പകരം അഞ്ച് മണിക്കൂർ ഇടവേളയിലുള്ള ക്വാട്ടാ സംവിധാനമാണ് അന്ന് നടപ്പിലാക്കിയത്.
എന്നാൽ ജെമിനി നോട്ട്ബുക്കിനെ ഈ മാറ്റങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ 2026 സെപ്റ്റംബർ 2 മുതൽ ജെമിനി നോട്ട്ബുക്കും പുതിയ കമ്പ്യൂട്ട് അധിഷ്ഠിത പരിധിയിലേക്ക് മാറുകയാണ്.
ഗൂഗിളിന്റെ ഔദ്യോഗിക വിവരണം അനുസരിച്ച്: “Starting on September 2, 2026, Gemini Notebook will have compute-based usage limits that determine how much you can interact with features. The limits factor the complexity of your prompt, the models and features you use, the length of your chat and specific features.
If you’ve hit your usage limits, you can come back later as the quota refreshes every 5 hours until you reach your weekly limit, or upgrade Gemini Notebook to get higher AI limits.” പുതിയ ക്രമീകരണങ്ങൾ പ്രകാരം സൗജന്യ പ്ലാനുകളിൽ സാധാരണ പരിധികളാണ് ബാധകമാവുക. അതേസമയം, പെയ്ഡ് പ്ലാനുകളിൽ കൂടുതൽ പരിധി ലഭ്യമാകും.
AI പ്ലസ് പ്ലാനുകളിൽ സാധാരണ പരിധിയുടെ ഇരട്ടിയും, പ്രോ പ്ലാനുകളിൽ നാല് മടങ്ങ് പരിധിയും ലഭിക്കും. AI അൾട്രാ വരിക്കാർക്ക് അവർ തിരഞ്ഞെടുത്ത പ്ലാൻ അനുസരിച്ച് 5 മുതൽ 20 മടങ്ങ് വരെ കൂടുതൽ സേവനം ഉപയോഗിക്കാൻ സാധിക്കും.
ഉപയോക്താക്കളുടെ സൗകര്യാർത്ഥം സേവന പരിധി അവസാനിച്ചാലും “suggest alternative outputs if your first choice surpasses your limit” എന്ന ഫീച്ചർ ഗൂഗിൾ ഒരുക്കുന്നുണ്ട്. കൂടാതെ, വീഡിയോ ഓവർവ്യൂകളും സ്ലൈഡ് ഡെക്കുകളും നിശ്ചിത സമയത്ത് ലഭിക്കുന്നതിനായി ഷെഡ്യൂൾ ചെയ്യാനും സാധിക്കും.
ഈ ഫയലുകൾ തയ്യാറായാലുടൻ നോട്ടിഫിക്കേഷൻ വഴി ഉപയോക്താക്കളെ അറിയിക്കുന്ന സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

