ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തതോടെ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ നാലായിരത്തിലധികം പേരാണ് കുറിഞ്ഞി വസന്തം കാണാനായി ഇവിടേക്ക് എത്തിയത്.
തിരുവോണ ദിനത്തിൽ മാത്രം 700 സഞ്ചാരികൾ മലനിരകളിലെത്തി. രാവിലെ 7 മുതൽ വൈകുന്നേരം 4 വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
സഞ്ചാരികളുടെ സൗകര്യത്തിനായി കുറിഞ്ഞി കഫേയും തദ്ദേശീയർ തയാറാക്കിയ പരമ്പരാഗത ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ
സന്ദർശകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനായി 14 വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്.
കൂടാതെ, ദേവികുളം റേഞ്ച് ഓഫിസർ ഇ.ഡി.അരുൺകുമാറിന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ ഏഴംഗ സംഘവും ഉദ്യാനത്തിലുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ സെപ്റ്റംബർ പകുതിയോടെ മാത്രമേ നീലക്കുറിഞ്ഞി പൂർണമായി പൂവിടുകയുള്ളൂ എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വിവാദങ്ങൾ
ഓണാവധി പ്രമാണിച്ച് കഴിഞ്ഞ 24-നാണ് ഉദ്യാനം സന്ദർശകർക്കായി തുറന്നുകൊടുത്തത്. മൂന്നാർ ഡിഎഫ്ഒ അഭയ് യാദവ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിന്ന് ജനപ്രതിനിധികളെയും ബൈസൺവാലി പഞ്ചായത്ത് ഭരണസമിതിയെയും ചൊക്രമുടി സംരക്ഷണ സമിതിയെയും റവന്യൂ വകുപ്പിനെയും ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഭൂമി സംബന്ധമായ തർക്കങ്ങൾ
2024-ൽ ചൊക്രമുടിയിൽ നടന്ന കയ്യേറ്റങ്ങൾക്കെതിരെ സർക്കാർ കർശന നടപടികൾ സ്വീകരിച്ചിരുന്നു. 13 ഏക്കറിലധികം ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുകയും പട്ടയം റദ്ദാക്കുകയും ചെയ്തിരുന്നു.
മരംമുറിയും കുറിഞ്ഞി നശിപ്പിക്കലും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് ചൊക്രമുടി സംരക്ഷണ സമിതി ആരോപിക്കുന്നു. എന്നാൽ, ഓണാവധി പരിഗണിച്ച് തിരക്കിട്ട് ചടങ്ങ് നടത്തിയതാണെന്നും ലളിതമായ ഉദ്ഘാടനമായതിനാലാണ് ജനപ്രതിനിധികളെ ക്ഷണിക്കാതിരുന്നതെന്നും വനം വകുപ്പ് അധികൃതർ വിശദീകരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

