കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ പുഴയിൽ മീൻപിടിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. മാനിപുരം ഇരുമ്പോത്ത് കടവിൽ വയാണ് സംഭവം നടന്നത്.
കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹീൻ (15) ആണ് മരണപ്പെട്ടത്. സംഭവദിവസം സുഹൃത്തുക്കളോടൊപ്പം മീൻപിടിക്കാൻ എത്തിയതായിരുന്നു ഷഹീൻ.
ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ, മുക്കത്തുനിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും വെള്ളിമാടുകുന്ന് സ്റ്റേഷനിൽനിന്നുള്ള സ്കൂബ ഡൈവിങ് സംഘവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പുഴയിൽ വീണുകിടന്ന ഒരു മരച്ചില്ലയ്ക്ക് അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

