സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ തലസ്ഥാന നഗരിയിലെത്തുന്നതിന്റെ ഭാഗമായി വരുന്ന 30, 31 തീയതികളിൽ നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെയും വിഐപി യാത്രാ സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രധാന പാതകളിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ബദൽ മാർഗ്ഗങ്ങൾ തേടണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.
യാത്രാവേളകളിൽ പൊതുജനങ്ങൾ നൽകുന്ന സഹകരണം അത്യന്താപേക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

