നാലു പതിറ്റാണ്ടിലേറെയായി നിയമത്തിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുന്ന കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക നടപടികൾ ശക്തമാക്കി കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വിഭാഗം ഉടൻ തന്നെ ഇന്റർപോളിന് ഔദ്യോഗിക കത്തയക്കും.
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. ബ്രൂണെ കേന്ദ്രീകരിച്ച് പുതിയ വിവരങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, ഈ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയാണ് ഇന്റർപോളിനെ ഔദ്യോഗികമായി സമീപിക്കുന്നത്.
1984 ലെ പ്രമാടമായ കൊലപാതകത്തിന് ശേഷം ദീർഘകാലമായി ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. ബ്രൂണെയിലെ ഉൾപ്രദേശങ്ങളിൽ സുകുമാരക്കുറുപ്പ് മാറി മാറി താമസിച്ചിരുന്നതായി പറയപ്പെടുന്ന ഒളിത്താവളങ്ങൾക്ക് മുന്നിൽ മാധ്യമസംഘം എത്തിച്ചേർന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഭാഗത്തുനിന്നും വേഗത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

