സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധമായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് തിരോധാന കേസ് അവസാനിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. വർഷങ്ങൾക്ക് മുൻപ് ഹൃദ്രോഗത്തെ തുടർന്ന് അദ്ദേഹം മരണപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേർന്നിട്ടുള്ളത്.
ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് ഉന്നതതല ചർച്ചകൾക്ക് ശേഷമായിരിക്കും കേസ് ഫയൽ ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
കേസിന്റെ ഭാഗമായി അടുത്തിടെ നിർണ്ണായക മൊഴികൾ അന്വേഷണ സംഘം വീണ്ടും പരിശോധിച്ചിരുന്നു. സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ കൊൽക്കത്തയിൽ വെച്ച് അദ്ദേഹത്തെ കണ്ടതായി പൊലീസിനെ അറിയിച്ച രത്നമ്മ എന്ന നഴ്സിന്റെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ കാലങ്ങളിൽ വീണ്ടും രേഖപ്പെടുത്തിയിരുന്നു.
ദശാബ്ദങ്ങളായി തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ തുടർച്ചയായ അന്വേഷണങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

