ടെഹ്റാന്: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നത് സംബന്ധിച്ച പുതിയ കരട് രേഖയിൽ ഇറാനും ഒമാനും തമ്മിൽ ധാരണയായി. ഇറാന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
ഈ ധാരണ പൂർണ്ണമായി പ്രാബല്യത്തില്‍ വരുന്നതോടെ, യാതൊരുവിധ സൈനിക കപ്പലുകളെയും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നാണ് ഇറാന് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, അമേരിക്ക തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാൻ തയ്യാറായില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി അടച്ചിടുമെന്ന ശക്തമായ മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.
അമേരിക്കയുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒമാന്റെ കരാറിലേക്ക് അമേരിക്ക തിരികെ വരണമെന്നും, അതിനായി ഇറാന്റെ നിബന്ധനകൾ അംഗീകരിക്കണമെന്നുമാണ് രാജ്യത്തിന്റെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

