നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ മേഖലയിൽ ജനവാസ കേന്ദ്രത്തിൽ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കൂനൂർ സമീപമുള്ള കരോലിൻ പ്രദേശത്തെ ഒരു വീടിന്റെ സിറ്റൗട്ടിലാണ് കരിമ്പുലി എത്തിയത്.
വീടിന്റെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് വന്യജീവിയുടെ സാന്നിധ്യം പുറത്തറിഞ്ഞത്. ഈ പ്രദേശത്ത് പുള്ളിപ്പുലികളുടെ സാന്നിധ്യം സാധാരണമാണെങ്കിലും, കരിമ്പുലി നാട്ടിലിറങ്ങുന്നത് ഇതാദ്യമായാണ്.
ജനവാസ മേഖലയിലേക്ക് അപൂർവ്വമായി എത്തിയ ഈ വന്യജീവിയുടെ സാന്നിധ്യം പ്രദേശവാസികളിൽ വലിയ ആശങ്കയ്ക്കും ഭീതിക്കും ഇടയാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

