കാസർകോട് ജില്ലയിൽ പെയ്യുന്ന ശക്തമായ മഴയ്ക്കിടെ വീടിന്റെ ടെറസിന്റെ ഓടുകൾ തകർന്നു വീണ് വൻ നാശനഷ്ടം. നെല്ലിക്കുന്ന് മുഹ്യുദ്ദീൻ ജുമാ മസ്ജിദ് റോഡിൽ താമസിക്കുന്ന വ്യാപാരി മുഹമ്മദ് ഷെരീഫിന്റെ വീടിന്റെ മുകൾഭാഗത്തെ ഓടുകളാണ് നിലംപൊത്തിയത്.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ മുഹമ്മദ് ഷെരീഫും കുടുംബവും വീടിന്റെ താഴത്തെ നിലയിലായിരുന്നു ഉള്ളത്.
പെട്ടെന്ന് ഉണ്ടായ വലിയ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് ടെറസിന്റെ ഓടുകൾ തകർന്നു വീണ വിവരം ഇവർ അറിയുന്നത്. ഭാഗ്യവശത്താൽ ആളപായം ഒഴിവായതിന്റെ ആശ്വാസത്തിലാണ് കുടുംബം.
സംഭവത്തിൽ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ മുഹമ്മദ് ഷെരീഫ് വ്യക്തമാക്കി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

