ആലപ്പുഴ ജില്ലയിലെ അരൂരില്‍ ദുരിതക്കയത്തിലായ കുടുംബം കനിവുള്ളവരുടെ സഹായം തേടുന്നു. ശ്രീജയുടെയും മക്കളുടെയും ജീവിതത്തിലേക്ക് ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങളെത്തിച്ചേരുകയായിരുന്നു.
ഭര്‍ത്താവ് ഷാജിയുടെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെയാണ് ശ്രീജയെ ബ്ലഡ് കാന്‍സര്‍ എന്ന ഗുരുതര രോഗം തേടിയെത്തിയത്. ഇതിനു പുറമെയാണ് താമസിക്കുന്ന വീട് ബാങ്ക് ജപ്തി ചെയ്യാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ മാസമാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് ഷാജി മരണപ്പെട്ടത്. ആ ആഘാതത്തില്‍ നിന്ന് കുടുംബം മോചിതരാകും മുമ്പേയാണ് ശ്രീജയ്ക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചത്.
ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി ഭീഷണി കൂടിയെത്തിയത്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഈ അമ്മയും പിഞ്ചുകുട്ടികളും.
എണ്‍പത്തഞ്ച് ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ച മൂത്തമകള്‍ ശ്രീലക്ഷ്മി, ഉപരിപഠന സ്വപ്നങ്ങള്‍ മാറ്റിവെച്ച് അമ്മയ്ക്കും നാലു വയസുകാരിയായ അനിയത്തി കിച്ചുവിനും കൂട്ടിരിക്കുകയാണ്. അച്ഛന്റെ വേര്‍പാടും അമ്മയുടെ രോഗാവസ്ഥയും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ലാത്ത ഇളയകുട്ടി ഈ ദുരിതങ്ങള്‍ക്കിടയിലും ചുറ്റും ഓടിക്കളിക്കുന്നത് കരളലിയിക്കുന്ന കാഴ്ചയാണ്.
നിലവില്‍ അയല്‍വാസികളുടെ ചെറിയ സഹായത്തോടെയാണ് കുടുംബത്തിന്റെ മുന്നോട്ടുപോക്ക്. എന്നാല്‍ ബാങ്ക് ജപ്തി ഒഴിവാക്കാന്‍ പത്ത് ലക്ഷത്തോളം രൂപ ആവശ്യമാണ്.
ഇതിനുപുറമേയാണ് ശ്രീജയുടെ തുടര്‍ചികിത്സയ്ക്കുള്ള ഭീമമായ തുകയും കണ്ടെത്തേണ്ടത്. ഈ കുടുംബത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബാങ്ക് വിവരങ്ങള്‍ താഴെ നല്കുന്നു:
ACCOUNT DETAILS
Name: SREEJA SHAJI
Account Number: 110297816813
IFSC Code: CNRB0003587
Bank: CANARA BANK, AROOR BRANCH
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

