തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് കാരിപ്പാറ ‘തുളസീദളത്തിൽ’ കെ.ഷൺമുഖന്റെ ഭാര്യ കെ.ശ്രീലത (46) ആണ് തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നത്. കഴിഞ്ഞ രണ്ടു വർഷമായി കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലാണ് ഇവർ.
ആർസിസിയിലാണ് നിലവിൽ ചികിത്സ പുരോഗമിക്കുന്നത്. എന്നാൽ രോഗബാധയെ തുടർന്ന് ചികിത്സയ്ക്കായി വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബത്തിന് വന്നുചേർന്നിരിക്കുന്നത്.
കൂലിപ്പണിക്കാരനായ ഷൺമുഖന്റെ പരിമിതമായ വരുമാനത്തിൽ നിന്ന് മാത്രമാണ് ഇതുവരെ ആശുപത്രി ചെലവുകളും മരുന്നിനുള്ള പണവും കണ്ടെത്തിയിരുന്നത്. “മരുന്നു വാങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്” എന്ന് കെ.ഷൺമുഖൻ വ്യക്തമാക്കി.
ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പോലും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തവിധം ഈ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലാണ്.
ഈ സാഹചര്യത്തിൽ ശ്രീലതയുടെ തുടർചികിത്സയ്ക്കായി പേരൂർക്കട എസ്ബിഐ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ശാഖയിൽ സിംഗിൾ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ശ്രീലതയുടെ പേരിലാണ് ഗൂഗിൾ പേ അക്കൗണ്ടും സജ്ജീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കും സാമ്പത്തിക സഹായങ്ങൾക്കുമായി 9744269010 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

